അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം മഴ തുടരാൻ സാധ്യത. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ 9 ജില്ലകളിലും കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഇടത്തരം/ മിതമായ മഴ/ ഇടി/ മിന്നൽ എന്നിവ തുടരാനും സാധ്യതയുണ്ട്.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ ആണ് സാധ്യത. ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ചു ഒഡീഷ പശ്ചിമബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നു വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക