ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ എണ്ണമറ്റ ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒരു മത്സ്യമാണ് നമ്മുടെ നാട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന മത്തി.
പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ് അവയെന്ന് പറയാം. മത്തിയിൽ 23 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാൽ മത്തി സ്ഥിരമായി കഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവും വരികയില്ല എന്ന് തന്നെ പറയാം.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മത്തി മുൻപന്തിയിലാണ്. അതുകൊണ്ട് തന്നെ രോഗങ്ങൾ വരുന്നത് കുറയ്ക്കാന്‍ മത്തി കഴിക്കുന്നതിലൂടെ സാധിക്കും.
വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, കാല്‍സ്യം, സെലെനിയം തുടങ്ങിയ നിരവധി വിറ്റാമിനുകള്‍ മത്തിയില്‍ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക