ഇടുക്കി: മൂന്നാറിൽ വീണ്ടും ജനവാസ മേഖലയിൽ പടയപ്പയിറങ്ങി. ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുന്ന ആന മൂന്നാർ എക്കോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ആക്രമിച്ചു.
കഴിഞ്ഞ 2 ദിവസങ്ങളായി മാട്ടുപ്പട്ടി, മൂന്നാർ മേഖലയിൽ ആനയുണ്ടായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലിട്ടിരുന്ന ഗ്രില്ല് പൂർണമായും തകർത്തു. അതിന് ശേഷം ചെണ്ടുവാര എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപത്തെ കൃഷിയും നശിച്ചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക