കോട്ടയം: കോട്ടയത്ത് വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. യന്ത്ര സാമഗ്രികള്‍ക്ക് തീപിച്ചു. കെപിപിഎല്ലിന്റെ പേപ്പര്‍ മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു.
രണ്ട് ജീവനക്കാർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂനിറ്റുകള്‍ സ്ഥലത്തേക്ക് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക