ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്. അംബാനിയുടെ ആകെ ആസ്തി 8,08,700 കോടി രൂപയാണ്.4,74,800 കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. 2,78,500 കോടിയുടെ ആസ്തിയുമായി 82 കാരനായ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രൊമോട്ടർ, സിറസ് പൂനെവാലെ മൂന്നാം സ്ഥാനത്തുണ്ട്. ഹുറുൺ ഇന്ത്യ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയിലാണ് അംബാനി ഒന്നാം സ്ഥാനം നേടിയത്.
കഴിഞ്ഞവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ആകെ ആസ്തിയുടെ 2% വർദ്ധനവാണ് അംബാനിയുടെ സ്വത്തിൽ ഉണ്ടായത്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് അദാനിയുടെ സ്വത്തിൽ ഉണ്ടായത് 57 ശതമാനത്തിന്റെ ഇടിവാണ്. പട്ടികയിൽ ശിവ് നാടാർ നാലാം സ്ഥാനത്തും ലണ്ടൻ വ്യവസായി ഗോപി ചന്ദ് ഹിന്ദുജ അഞ്ചാം സ്ഥാനത്തും സൺ ഫാർമസ്യൂട്ടിക്കൽ ചെയർമാൻ ദിലീപ് സാങ്വി ആറാം സ്ഥാനത്തുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക