സന്തോഷ് ട്രോഫി ഫുട്ബോളിൽ എതിരാളികളായ ഗുജറാത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളത്തിന് വിജയ തുടക്കം. കേരളത്തിന്റെ അക്ബർ സിദ്ദീഖ് ഇരട്ട ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ നിജോ ഗിൽബര്‍ട്ട് മൂന്നാം ഗോൾ കരസ്ഥമാക്കി.
തുടക്കം മുതൽ ഗുജറാത്തിനെതിരെ ആധിപത്യം പുലർത്തിയ കേരളം ആദ്യപകുതിയിൽ തന്നെ മൂന്നു ഗോളുകൾക്ക് മുന്നിലെത്തി. രണ്ടാം പകുതി പക്ഷേ ഗോൾ രഹിതമായിരുന്നു. കളിയുടെ ആദ്യ പകുതിയിൽ പന്ത്രണ്ടാം മിനിറ്റിലും തുടർന്ന് 33 ആം മിനിറ്റിലും അക്ബർ സിദ്ദീഖ് ഗോൾ നേടി. 36 മിനിറ്റ് നിജോ ഗിൽബർട്ടിലൂടെ കേരളം മൂന്നാമത്തെ ഗോൾ കൂടി നേടി ഗോൾ വേട്ട പൂർത്തിയാക്കി. ഒക്ടോബർ 13ന് നടക്കുന്ന അടുത്ത മത്സരത്തിൽ ജമ്മു കാശ്മീർ ആണ് കേരളത്തിന്റെ എതിരാളികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക