ചലച്ചിത്രതാരം ഹണി റോസ് ദുബായിയിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി. ഡിജിറ്റൽ ബിസിനസ് വാലറ്റിൽ യു.എസ്.ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസയാണ് ഹണി റോസ് സ്വന്തമാക്കിയത്. ദുബായിലെ സർക്കാർ സേവനദാതാക്കളായ ഇ സി എച്ചിന്റെ സി ഇ ഒ ആയ ഇക്ബാൽ മാർക്കോണിയിൽ നിന്നും ഹണി റോസ് ഇ സി എച്ച് ആസ്ഥാനത്ത് എത്തിയാണ് പത്തു വർഷത്തേക്കുള്ള ഡിജിറ്റൽ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.
നേരത്തെ പാസ്പോർട്ടിലാണ് ഗോൾഡൻ വിസ പതിച്ചു നൽകിയിരുന്നത്. ഗോൾഡൻ വിസക്ക് പുറമെ വ്യക്തികളുടെ എമിറേറ്റ്സ് ഐഡി, താമസം, വിസ, പാസ്പോർട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനസ് വാലറ്റിൽ ലഭ്യമാവുന്നു എന്നതാണ് പുതിയ ഡിജിറ്റൽ ബിസിനസ് വാലറ്റിന്റെ പ്രത്യേകത. ദുബായിലെ ഇ സി എച്ച് ഡിജിറ്റൽ മുഖേനയാണ് നേരത്തെ ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ നേടി കൊടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക