വൺപ്ലസിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഒക്ടോബർ അവസാനത്തോടെ ഫോൺ രാജ്യത്ത് എത്തുമെന്നാണ് റിപ്പോർട്ട്. കമ്പനി തന്നെയാണ് ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പോസ്റ്റ് എക്സിൽ പങ്കുവെച്ചത്.
വൺപ്ലസ് ഓപ്പൺ എന്നറിയപ്പെടുന്ന ഫോൺ കറുത്ത നിറത്തിലുള്ള ഒരു വകഭേദത്തിലാണ് പ്രദർശിപ്പിച്ചത്. ഫോണിന്റെ ഇടതുവശത്ത് അലേർട്ട് സ്ലൈഡർ കാണാനാകും. വോളിയം റോക്കറും പവർ ബട്ടണും വലത് സൈഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിനൊപ്പം “ഒരു യഥാർത്ഥ വൺപ്ലസ് അനുഭവത്തിനായി കാത്തിരിക്കൂ” എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. വൺപ്ലസ് ഓപ്പൺ 2,440×2,268 പിക്സൽ റെസല്യൂഷനുള്ള 7.82 ഇഞ്ച് ഒഎൽഇഡി ഇൻസൈഡ് സ്ക്രീനും 1,116 x 2,484 പിക്സൽ റെസല്യൂഷനുള്ള 6.31 ഇഞ്ച് ഒഎൽഇഡി ഔട്ടർ ഡിസ്പ്ലേയുമുണ്ടാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
രണ്ട് സ്ക്രീനുകളും സുഗമമായ 120Hz റിഫ്രഷിങ് റേറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹുഡിന് കീഴിൽ, ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 SoC, 16GB റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജിനുള്ള ഓപ്ഷനും ഉണ്ടെന്നാണ് സൂചന.
വൺപ്ലസ് ഓപ്പണിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 3x ഒപ്റ്റിക്കൽ സൂം നൽകുന്ന ടെലിഫോട്ടോ ലെൻസുള്ള 64 മെഗാപിക്സൽ സെൻസർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക