ഇടുക്കി: ഇടുക്കിയിലെ അടിമാലിയില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പണിക്കന്‍കുടി സ്വദേശി തെക്കേ കൈതക്കല്‍ ജിനീഷ്(39) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അടിമാലി ടൗണില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം.
പെട്രോളുമായി ടൗണിലെത്തിയ ജിനീഷ് പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് തീയണച്ചെങ്കിലും യുവാവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
90 ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജിനീഷ് അടിമാലിയിലെ വിവിധ ഹോട്ടലുകളിലെ ജീവനക്കാരനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക