കൊച്ചി: എറണാകുളത്ത് വൻ ലഹരിവേട്ട. കലൂരില്‍ ഒന്നരക്കോടിയില്‍ അധികം വില വരുന്ന എംഡിഎംഎ എക്സൈസ് പിടികൂടി. ഒരു സ്ത്രീ അടക്കം നാലു പേരെയാണ് പിടികൂടിയത്. 300 ഗ്രാം തൂക്കമുള്ള എംഡി എം എ മാര്‍ക്കറ്റ് വില ഏകദേശം ഒന്നരക്കോടിയില്‍ അധികം രൂപ വിലവരും. കാറില്‍ കടത്തുകയായിരുന്ന ഇവർ.
സംഭവത്തില്‍ എറണാകുളം സ്വദേശികളായ അജ്മല്‍, എല്‍റോയ്, അമീര്‍, കോട്ടയം ചിങ്ങവനം സൂസിമോള് എം സണ്ണി എന്നിവരെ എക്സൈസ് പിടികൂടി. കൊല്ലത്തുനിന്ന് ഒരു ഏജന്റില്‍ നിന്നാണ് ലഹരിമരുന്ന് ലഭിച്ചതെന്ന് പ്രതികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക