എക്സ് (ട്വിറ്റര്‍) ഉപയോഗത്തിന് ഇനി പണം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം വരിസംഖ്യ ഏര്‍പ്പെടുത്തുന്ന പുതിയ സബ്സ്ക്രിപ്ഷന് മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇലോണ്‍ മസ്കിന്റെ എക്സ്. ഒക്ടോബര്‍ 17 ഓടെയാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചതെന്ന് എക്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. പ്രതിവര്‍ഷം ഒരു ഡോളര്‍ (ഏകദേശം 83 ഇന്ത്യന്‍ രൂപ) കണക്കിലാകും വരിസംഖ്യ ഈടാക്കുക.
‘നോട്ട് എ ബോട്ട്’ എന്നാണ് പുതിയ സബ്സ്ക്രിപ്ഷന് മോഡലിന് പേര് നല്‍കിയിട്ടുള്ളത്. ന്യൂസിലന്റ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കാണ് സബ്സ്ക്രിപ്ഷന് മോഡ് ആദ്യം ലഭ്യമാകുക. വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സബ്സ്ക്രിപ്ഷന് മോഡല്‍ എന്നാണ് എക്സിന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം, പുതിയ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ ഉപയോക്താക്കളെ പുതിയ മാറ്റം ബാധിക്കില്ല. പുതിയ മാതൃകയില്‍ പണമടയ്ക്കാതെ ഉപോയോഗിക്കുന്നവര്‍ക്ക് ‘റീഡ് ഒണ്‍ലി’ മോഡിലായിരിക്കും എക്സ് ലഭ്യമാകുക. പുതിയ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ കാണാനും വായിക്കാനും വീഡിയോകള്‍ കാണാനും അക്കൗണ്ടുകള്‍ പിന്തുടരാനും മാത്രമേ കഴിയൂ. പണമടച്ച് ഉപഗോയിക്കുന്നവര്ക്ക് മാത്രമേ ഇനി മുതല്‍ എക്സിലെ പോസ്റ്റുകള്‍ ലൈക് ചെയ്യാനും വീണ്ടും ഷെയര്‍ ചെയ്യാനും സാധിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക