ടെലിവിഷൻ പ്രേക്ഷകർക്ക് ഒരുപാട് നല്ല സീരിയലുകൾ സമ്മാനിച്ച പ്രിയ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ് ആദിത്യൻ.
പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരുപാട് സീരിയലുകളുടെ സംവിധായകനാണ്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് തുടങ്ങിയ സീരിയലുകൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകൾക്കിടയാണ് ആദിത്യന്റെ അപ്രതീക്ഷിത മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക