ആരോഗ്യകാര്യത്തിലും സൗന്ദര്യ സംരക്ഷണത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മുട്ട. വിറ്റാമിന് എ, ബി5, ബി6, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയതാണ് മുട്ട. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒന്നാണ് മുട്ട. അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ടകൾ. ഒമേഗ-3ന്റെ നല്ല ഉറവിടമാണ് മുട്ട. ഒമേഗ-3 പ്രത്യേക തരം പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ്. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മുതൽ കണ്ണുകളെ സംരക്ഷിക്കുന്നതിന് വരെ മുട്ട സഹായകമാണ്. എന്നാൽ മിക്കവാറും നേരിടുന്ന ഒരു ബുദ്ധിമുട്ടാണ് കേടായ മുട്ട കണ്ടുപിടിക്കുന്നത് എങ്ങനെയെന്ന്. എന്നാൽ മുട്ട കേടായോ എന്ന് അറിയാനുള്ള ചില വഴികൾ നോക്കാം.
ഫ്ളോട്ട് ടെസ്റ്റ്: മുട്ടയുടെ പഴക്കം കണ്ടെത്താൻ കഴിയുന്ന പ്രധാന മാർഗമാണ് ഫ്ളോട്ടിംഗ് ടെസ്റ്റ്. മുട്ടയും തണുത്ത വെള്ളവുമാണ് ഇതിന് ആവശ്യം. പുതിയ മുട്ടയാണെങ്കിൽ, നല്ല മുട്ടയാണെങ്കിൽ മുട്ടകൾ വെള്ളത്തിൽ മുങ്ങി കിടക്കും. എന്നാൽ ചീഞ്ഞ മുട്ടകൾ വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കും. കേടായ മുട്ടകളിലെ ഷെല്ലിനുള്ളിലെ ചെറിയ എയർ പോക്കറ്റാണ് പൊങ്ങി കിടക്കുന്നതിന് കാരണം. മുട്ടയ്ക്കുള്ളിലെ വായു കുമിള കാലപ്പഴക്കത്തിന് അനുസരിച്ച് വലുതാകുന്നു.
സ്പോട്ട് ടെസ്റ്റ്: മുട്ട മണത്ത് നോക്കുന്നത് വഴി മുട്ട കേടായോ എന്ന് കണ്ടെത്താനാകും. പൊട്ടിയ മുട്ടയ്ക്ക് രൂക്ഷമായ ഒരുതരം ഗന്ധമുണ്ടാകും. സൾഫറസ് മണമാണിത്. അത്തരത്തിൽ രൂക്ഷ ഗന്ധം ലഭിച്ചാൽ അവ ചീത്തയാണെന്ന് സാരം.
സൈറ്റ് ടെസ്റ്റ്: ഈ ടെസ്റ്റ് നടത്തുന്നത് മുട്ട പൊട്ടിച്ച് നോക്കിയാണ്. മുട്ടയുടെ മഞ്ഞക്കരുവിന്റെ ആകൃതിയിൽ ഏതെങ്കിലും തരത്തിൽ വ്യത്യാസം തിരിച്ചറിഞ്ഞാൽ മുട്ട പഴകിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക