തിരുവനന്തപുരം: പോക്സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാനുള്ള ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷൻ.
മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വാക്കാലുള്ള തെളിവുകളെക്കാൾ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കണ്ടെത്തണം. പ്രതിമാസ ക്രൈം കോൺഫറൻസിൽ ജില്ലാ പോലീസ് മേധാവിമാർ അന്വേഷണ പുരോഗതി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും 164 സി ആർ പി സി മൊഴി രേഖപ്പെടുത്തണം. കെമിക്കൽ എക്സാമിനേഷൻ റിസൾട്ട്, സീൻപ്ലാൻ, ജനന സർട്ടിഫിക്കറ്റ്, വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കാലതാമസം ഒഴിവാക്കി ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം സമർപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക