മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരുർ തെക്കൻ കുറ്റൂരിൽ ആണ് സംഭവം.
സൗത്ത് പല്ലർ സ്വദേശി ശരീഫ്ന്റെ മകൻ നാല് വയസുകാരൻ മുഹമ്മദ് റയാന് നേരെയാണ് ആദ്യം നായയുടെ ആക്രമണം ഉണ്ടാകുന്നത്. കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. രാവിലെ എട്ട് മണിയോടെ വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി.
9 മണിയോടെ തെക്കൻകുറ്റൂർ സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ 4 വയസുകാരൻ മുഹമ്മദ് അർഷുന് നേരെയും അക്രമണമുണ്ടായി.
11 മണിയോടെയാണ് തെക്കൻ കുറ്റൂർ സ്വദേശി മുസ്തഫ യുടെ മകൻ 8 വയസുകാരൻ മുഹമ്മദ് ഫാരിസിന് നേരെ ആക്രമണമുണ്ടായത്. കുട്ടിയുടെ ചുണ്ടിനും മുക്കിനും കാലിനും പരിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക