മൂന്നാര്‍: മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന പടയപ്പ എത്തി. പുലര്‍ച്ചെ നാലിന് ഗ്രഹാംസ് ലാന്‍ഡ് എസ്റ്റേറ്റിലാണ് ആനയെത്തിയത്. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്കു സമീപമെത്തിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരു മണിക്കൂറോളം പ്രദേശത്ത് നിലയുറപ്പിച്ച ആന ആളുകള്‍ ബഹളം വച്ചതോടെ സമീപത്തുള്ള തേയിലത്തോട്ടത്തിലൂടെ കാട്ടിലേക്ക് മടങ്ങി. സമീപത്ത് വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നെങ്കിലും പടയപ്പ ആരെയും ആക്രമിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക