കമല്‍ ഹാസനെ നായകനാക്കി മണിരത്നം ഒരുക്കിയ കള്‍ട്ട് ക്ലാസിക്ക് ചിത്രമാണ് നായകന്. പ്രേക്ഷകര്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളില്‍ ഒന്നു തന്നെയാണിത്. ഇപ്പോഴിതാ നായകന് റി-റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ മൂന്നിനാണ് ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക് എത്തുക. 4കെയിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
തമിഴ് പതിപ്പ് ആകെ 120 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിലും കര്‍ണാടകയിലും റി റിലീസുണ്ട്. അതേസമയം, ചിത്രം തെലുങ്കില്‍ വീണ്ടും എത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 1987ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു നായകന്. മുംബൈയിലെ അധോലോക നായകന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം.
മണിരത്നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. വേലുനായ്ക്കര് എന്ന നായക കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ച നടന് കമല്ഹാസന് അക്കൊലത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു പി സി ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക