മിക്കവാറും വിഭവങ്ങളിൽ ആവശ്യമായ ഒന്നാണ് വെളുത്തുള്ളി. മണവും രുചിയും മികച്ചതാക്കാൻ ഇത് സഹായിക്കും. എന്നാൽ വെളുത്തുള്ളിയുടെ തൊലി കളയുന്നത് വലിയ ടാസ്ക്കാണ്. നല്ല വൃത്തിയായി തൊലി കളഞ്ഞെടുക്കാൻ ഏറെ സമയമെടുക്കും. മാത്രമല്ല ചിലപ്പോൾ തൊലി കളയുന്നതിനിടെ കുറച്ച് ഭാഗങ്ങൾ മുറിഞ്ഞു പോകാറുമുണ്ട്. ഇനി ചില എളുപ്പവഴി കൊണ്ട് വെളുത്തുള്ളി ഈസിയായി പൊളിച്ചെടുക്കാം. ഇതൊന്ന് ചെയ്ത് നോക്കാം.
വെളുത്തുള്ളി അടർത്തിയെടുത്ത് ഒരു പാത്രത്തിൽ ഇടാം. അതിലേക്ക് ചെറുചൂടുവെള്ളം ഒഴിച്ച് 2 മിനിറ്റ് നേരം വയ്ക്കാം. ശേഷം വെളുത്തുള്ളിയുടെ തൊലി പെട്ടെന്ന് അടർന്ന് വരുന്നതായി കാണാം. ഇങ്ങനെ വെളുത്തുള്ളി തൊലി കളഞ്ഞെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
വെളുത്തുള്ളിയുടെ മുകൾഭാഗം വട്ടത്തിൽ അരിഞ്ഞുമാറ്റണം. ഇനി വീട്ടിൽ ഓവൻ ഉണ്ടെങ്കിൽ ഒരു പാത്രത്തിൽ വെളുത്തുള്ളി വച്ച് 20 സെക്കന്റ് ചൂടാകാൻ വയ്ക്കണം. ഇതിനുശേഷം വെളുത്തുള്ളി പുറത്തെടുത്ത് പിൻഭാഗം അമർത്തുമ്പോൾ വെളുത്തുള്ളി തൊലിയില്ലാതെ പുറത്തേയ്ക്ക് വരും.
ഒരു ടൗവ്വലില്‍ വെളുത്തുള്ളി അല്ലികളായി വച്ച് നല്ലതായി തിരുമ്മി കൊടുക്കുക, വെളുത്തുള്ളിയുടെ തൊലി ഇളകി വരുന്നത് കാണാം.
ഒരേ വലുപ്പമുള്ള 2 പാത്രങ്ങൾ എടുക്കാം. ഒരു പാത്രത്തിൽ വെളുത്തുള്ളി അടർത്തി ഇട്ടുകൊടുക്കാം. മറ്റേ പാത്രം കൊണ്ട് അടച്ച് വച്ച് 20 സെക്കന്‍ഡ് നന്നായി ഷേയ്ക്ക് ചെയ്യാം. വെളുത്തുള്ളിയുടെ തൊലി ഇളകി വന്നതു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക