ഊട്ടിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. മലപ്പുറത്തുനിന്നും ഊട്ടിയിലേക്ക് പുതിയ സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചിരിക്കുകയാണ് കെഎസ്ആർടിസി. മലപ്പുറത്തുനിന്ന് എല്ലാദിവസവും രാവിലെ 11 മണിക്ക് യാത്ര ആരംഭിക്കുന്ന ബസ് സർവീസ് വൈകിട്ട് നാലുമണിയോടെ ഊട്ടിയിൽ എത്തിച്ചേരുകയും 4.45ന് അവിടെ നിന്നും തിരിച്ച് രാത്രി 9.50ന് മലപ്പുറത്ത് മടങ്ങിയെത്തുകയും ചെയ്യും.
മലപ്പുറത്തുനിന്ന് യാത്ര തിരിക്കുന്ന ബസ് നിലമ്പൂർ, ഗൂഡല്ലൂർ വഴിയാണ് ഊട്ടിയിൽ എത്തിച്ചേരുക. സൂപ്പർഫാസ്റ്റിലേക്ക് ടിക്കറ്റുകൾ Ente KSRTC എന്ന മൊബൈൽ ആപ്പിലൂടെയും www.online.keralartc. com ഇന്ന് വെബ്സൈറ്റുകളുടെയും മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. ബസ് സർവീസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി മലപ്പുറം കെഎസ്ആർടിസിയിലെ 0483-2734950 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക