വരണ്ട ചര്‍മ്മമുള്ളവര്‍ ചര്‍മ്മ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ നല്‍കണം. ഇല്ലെങ്കിൽ എളുപ്പം പ്രായകൂടുതല്‍ തോന്നും. എന്നാൽ ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിലത് ഉണ്ട്. ഇവ ശ്രദ്ധിച്ചാൽ നമ്മുക്ക് ചർമ്മ സംരക്ഷണത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഇതാ ചില ടിപ്സ്
ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് (വരണ്ട ചര്‍മ്മമുള്ള കയ്യിലും) പുരട്ടി നന്നായി മസാജ് ചെയ്യുക. പതിവായി ചെയ്യുന്നത് ചര്‍മ്മത്തിലെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.
വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഉപയോഗിക്കുന്ന ഒന്നാണ് പെട്രോളിയം ജെല്ലി. ഇവ ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും.
ഉരുളക്കിഴങ്ങ് നീരും തേനും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്.
കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തിലെ വരള്‍ച്ച മാറാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിർത്താന്‍ സഹായിക്കും.
ഒരു ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ പാലും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക