തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയാകുന്നു. തമിഴ് ഹാസ്യതാരം തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. 2024 ഫെബ്രുവരിയിൽ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍.
ഐശ്വര്യയും ഉമാപതിയും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
2013 ൽ പുറത്തിറങ്ങിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് ചുവട് വെക്കുന്നത്. ഇതുവരെ മൂന്ന് ചിത്രങ്ങളിൽ ഐശ്വര്യ നായികയായി വേഷമിട്ടുണ്ട്. തിരുമണം അടക്കമുള്ള സിനിമകളിലെ നായകനാണ് ഉമാപതി.
https://www.instagram.com/p/Cy7zGz3v-rk/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക