മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും മുഖത്തെ അഴുക്ക്, എണ്ണമയം എന്നിവ മാറ്റി ചർമ്മത്തിന് ഫ്രഷ് ലുക്ക് നൽകുന്നതിനും ഉലുവ വളരെയധികം ഗുണം ചെയ്യുന്നുണ്ട്. മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ്, കുരുക്കൾ എന്നിവയെല്ലാം നീക്കി ചർമ്മത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിന് ഉലുവ വഹിക്കുന്ന പങ്ക് വളരെ വലുതാണ് . നാരുകൾ ,കൊഴുപ്പ്, ഇരുമ്പ് ,ചെമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി 6 എന്നിവയുടെ കലവറയായ ഉലുവ ചർമ്മ സംരക്ഷണത്തിന് ഏറ്റവും ഗുണകരമായ ഒന്നു കൂടിയാണ്.
ഉലുവ മുഖസൗന്ദര്യത്തിന് എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഉലുവ നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തതിനു ശേഷം ഇളം ചൂടുള്ള പാലിൽ മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും ആയി പുരട്ടുന്നത് ചർമ്മത്തിലെ ചുളിവുകൾക്ക് പരിഹാരം നൽകി മുഖത്തിന് ചെറുപ്പം നൽകാൻ സഹായിക്കുന്നു.
അതുപോലെതന്നെ കുതിർത്തെടുത്ത ഉലുവ നല്ലതുപോലെ അരച്ചെടുത്തതിനുശേഷം ഇതിലേക്ക് അല്പം തൈര് കൂടി ചേർത്ത് മിക്സ് ചെയ്തതിന് ശേഷം മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞാൽ കഴുകി കളയാവുന്നതാണ്. ഇതും മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന കൊളാജൻ ഉത്പാദനം ത്വരിതപ്പെടുത്തുന്നതിന് ഉലുവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ധാരാളം വിറ്റാമിൻസും പൊട്ടാസ്യവും മറ്റു പോഷകഗുണങ്ങളാലും സമ്പന്നമായ ഉലുവ ചർമസംരക്ഷണത്തിന് വളരെ നല്ലൊരു ഉപാധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക