പ്രിയപ്പെട്ടവന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക അറിയിച്ചതിന് പിന്നാലെ കാമുകനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിറഞ്ഞു നിന്നിരുന്നു. ഇതോടെ അതാരാണെന്ന് തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. സിനിമ രംഗത്തുള്ള വ്യക്തിയാണോ മാളവികയുടെ കാമുകന് എന്ന രീതിയിലായിരുന്നു ചർച്ചകൾ. ഒരു ജന്മദിന സന്ദേശത്തിലൂടെയാണ് മാളവിക കാമുകന്റെ ചിത്രം പങ്കുവച്ചത്.
പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ”എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം, ഹാപ്പി ബര്‍ത്ത് ഡേ, എന്നും എപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നു” എന്നാണ് മാളവിക ഫോട്ടോയ്ക്ക് നല്കിയ ക്യാപ്ഷന്‍.
ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെ കാളിദാസും പാര്‍വതിയും കുറിച്ച കമന്റുകള്‍ വലിയ ശ്രദ്ധനേടിയിരുന്നു. ‘അളിയാ’ എന്നായിരുന്നു കാളിദാസിന്റെ കമന്റ്.
https://www.instagram.com/p/CxnJ5r-SCIe/?img_index=5
പ്രതികരിക്കാൻ ഇവിടെ എഴുതുക