തൃശ്ശൂർ: വൈകുന്നേരം പെയ്ത വ്യാപക മഴയില്‍ തൃശ്ശൂരില്‍ വിവിധയിടത്ത് നാശനഷ്ടം. വടക്കാഞ്ചേരിയില്‍ റെയില്‍പാളത്തില്‍ ആല്‍മരം വീണു. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍-ഇന്റര്‍സിറ്റി എക്സ്പ്രസ് വടക്കാഞ്ചേരി സ്റ്റേഷനില്‍ പിടിച്ചിട്ടു. റെയിൽവെ ഇലക്ട്രിക് ലൈൻ പൊട്ടി. വൈകുന്നേരത്തോടെ പെയ്ത മഴയിലും കാറ്റിലും വണ്ടിപറമ്പ് പ്രദേശത്താണ് വലിയ ആല്‍മരം റെയില്‍പാളത്തില്‍ പതിച്ചത്.
മുള്ളൂര്‍ക്കരയില്‍ വീടിനു മുകളിൽ മരം കടപുഴകി വീണ് അഞ്ച് പേർക്ക് പരിക്കേറ്റു. മരം വീണ് വീട് പൂർണമായും തകർന്നു. ചേലക്കരയിലും വിവിധയിങ്ങളില്‍ മരം വീണ് നാശനഷ്ടം ഉണ്ടായി. മുള്ളൂര്‍ക്കരയിലും പാഞ്ഞാളിലും ദേശമംഗലത്തും മരം കടപുഴകി വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക