നമ്മള് പലപ്പോഴും അടുക്കളയില്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് നാരങ്ങ ഫ്രിഡ്ജില്‍ വച്ചാലും പെട്ടന്ന് ഉണങ്ങുന്നത്. എന്നാല്‍ നാരങ്ങ ഏറെ നാള് കേടാകാതെ സൂക്ഷിക്കാന്‍ ഒരു എളുപ്പ വഴി നോക്കാം.
നാരങ്ങാ ഏറെ നാള് കേടുകൂടാതെ ഇരിക്കാന്‍ ഓരോ നാരങ്ങയും വെവ്വേറെ പത്രക്കടലാസില്‍ പൊതിഞ്ഞ് ഒരു കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. നാരങ്ങ ഏറെ നാള് ഫ്രഷായിയി ഇരിക്കാൻ സഹായിക്കും.
ഇനി നാരങ്ങാ നീരാണ് കൂടുതല്‍ നാള് സൂക്ഷിക്കേണ്ടതെങ്കില്‍ അതിനും മാർഗങ്ങളുണ്ട്. ഒരു മികച്ച മാര്‍ഗം ജ്യൂസ് ഒരു ഐസ് ട്രേയില്‍ പിഴിഞ്ഞ് ഫ്രീസറില്‍ സൂക്ഷിക്കുന്നതാണ്. നാരങ്ങാനീരിന്റെ സ്വാദ് പിഴിഞ്ഞ് വച്ചാല്‍ മാറി പോകുമെന്ന പേടി ഇനി വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക