തെലുങ്കുദേശം പാർട്ടി നേതാവായ എൻ ചന്ദ്രബാബു നായിഡുവിന് നൈപുണ്യ വികസന അഴിമതി കേസിൽ ആന്ധ്രപ്രദേശ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നായിഡുവിന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് നാലാഴ്ചത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. നവംബർ പത്തിന് കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാസമാണ് 371 കോടി രൂപയുടെ അഴിമതി സംസ്ഥാനത്തെ നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട നടത്തിയെന്ന കേസിൽ നായിഡും അറസ്റ്റിൽ ആവുന്നത്. അന്നുമുതൽ രാജമുൻഡ്രി സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നായിഡുവിനെ ഒക്ടോബർ 18ന് കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും സന്ദർശിക്കുകയും നായിഡുവിന്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക