തൊടുപുഴ: മേലുകാവില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. രാവിലെ പത്തരയ്ക്ക് മേലുകാവ് സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനാല്‍ കാറിലുണ്ടായിരുന്ന നാലംഗ സംഘം തലനാഴിരയ്ക്ക് രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ഉടനെ കാര്‍ നിര്‍ത്തി വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ തീ ആളി പടരുകയായിരുന്നു. പിന്നീട് ഈരാറ്റുപേട്ടയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക