റെഗുലേറ്ററി കമ്മീഷൻ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്കിൽ വർദ്ധനക്ക് അനുമതി. നിരക്ക് വർദ്ധന ആകാമെന്ന് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചതിനെ തുടർന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഉടൻതന്നെ പുറത്തിറക്കും.
യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്ന കെഎസ്ഇബിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയിലെ കേസും സർക്കാർ നിലപാടും മൂലമാണ് ഏപ്രിലിൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന താരിഫ് വർധന വൈകിയത്. നാളെ മുതൽ ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടി ഈടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക