എരുവിന് വേണ്ടി മാത്രമാണ് നമ്മൾ സാധാരണയായി പച്ചമുളക് ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ എരുവ് മാത്രമല്ല നിരവധി വൈറ്റമിനുകളാലും പോഷക ഗുണങ്ങളാലും സമ്പന്നമാണ് പച്ചമുളക് . വൈറ്റമിൻ സി ധാരാളമായി അടങ്ങിയ പച്ചമുളകിൽ ശരീരകോശങ്ങളെ വിവിധ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനുള്ള ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ്.
സന്ധിവാതം, മൈഗ്രൈൻ പോലുള്ള വേദനകൾക്ക് എല്ലാം ഒരു നാച്ചുറൽ പെയിൻ കില്ലർ ആയി ഉപയോഗിക്കാവുന്ന ഒന്നു കൂടിയാണ് പച്ചമുളക്. ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും പച്ചമുളകിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ സഹായിക്കുന്നുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായും പച്ചമുളക് ഉപയോഗിക്കാവുന്നതാണ്.
പച്ചമുളകിൽ അടങ്ങിയിട്ടുള്ള ക്യാപ്സൈസിൻ മൂക്കടപ്പിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി സഹായിക്കുകയും ചെയ്യുന്നു. സെറട്ടോണിൻ, എൻഡോർഫിൻ തുടങ്ങിയ മാനസികനില മെച്ചപ്പെടുത്തുന്ന ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും പച്ചമുളക് സഹായകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക