മലയാളം സീരിയൽ രംഗത്തിന് അപ്രതീക്ഷിതമായ മറ്റൊരു വിയോഗം കൂടി. സീരിയൽ താരമായ ഡോ പ്രിയ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു 35 വയസ്സായിരുന്നു എട്ടുമാസം ഗർഭിണിയായിരുന്ന പ്രിയ പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ പോയ സമയത്താണ് അവിടെവച്ച് ഹൃദയാഘാതം സംഭവിക്കുന്നത്.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുഞ്ഞ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. “35 വയസ്സ് മാത്രം പ്രായമുള്ള ഒരാൾ ഈ ലോകത്ത് നിന്ന് പോകുമ്പോൾ ആദരാഞ്ജലികൾ എന്ന് പറയാൻ മനസ്സ് അനുവദിക്കുന്നില്ല എന്നും ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റുമെന്ന് അറിയില്ല” എന്നും സീരിയൽ താരമായ കിഷോർ സത്യ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക