മലയാള സിനിമ മേഖലയ്ക്ക് ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. ഇപ്പോഴിതാ കുടുംബസമേതം ഉള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഫാസിലിന്റെ മരുമകളും ഫഹദ് ഫാസിലിന്റെ ഭാര്യയും നടിയുമായ നസ്രിയ നസീം. ചിത്രം വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്.
ഫാസിൽ, ഫഹദ് ഫാസിൽ, ഫർഹാൻ ഫാസിൽ, നസ്രിയ, എന്നി സെലിബ്രിറ്റികളെ കൂടാതെ ഫഹദിന്റെ സഹോദരിമാരായ അഹമ്മദയും ഫാത്തിമയും അവരുടെ ഭർത്താക്കന്മാരും കുട്ടികളും നസ്രിയ പങ്കുവെച്ച ചിത്രത്തിൽ ഉണ്ട്.
നീണ്ട ഒൻപത് വർഷത്തെ ഇടവേളക്കുശേഷം നസ്രിയ വീണ്ടും തമിഴ് സിനിമ ലോകത്തേക്ക് എത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. സുധ കൊങ്കര ഒരുക്കുന്ന ചിത്രത്തിൽ സൂര്യ, ദുൽഖർ സൽമാൻ എന്നിവർക്കൊപ്പമാണ് നസ്രിയയും പ്രധാന വേഷത്തിൽ എത്തുന്നത്. അതേസമയം പുഷ്പ 2, ആവേശം, തലൈവർ 170 എന്നീ ചിത്രങ്ങളാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
https://www.instagram.com/p/CzGgH0ePS2X/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക