നമ്മള് മിക്കവരിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ദഹനക്കേട്. പലകാരണങ്ങള്‍ കൊണ്ടാണ് ദഹനക്കേട് ഉണ്ടാകുന്നത്. ചിലര്‍ക്ക് ഇഷ്ടഭക്ഷണം അധികം കഴിക്കുന്നതുകൊണ്ടോ മറ്റു ചിലര്‍ക്ക് അനാരോഗ്യ ഭക്ഷണങ്ങള്‍ കഴിക്കുന്നതു കൊണ്ടോ ഒക്കെ ഉണ്ടാകാം. ഇത്തരത്തില്‍ പ്രശ്നമുണ്ടെങ്കില്‍ ദഹനം മെച്ചപ്പെടുത്താനും ചില മാര്‍ഗങ്ങളുണ്ട്. ചില പഴങ്ങള്‍ ദഹനക്കേട് അകറ്റും
ദഹനം അകറ്റാന്‍ ഉത്തമമായ പഴവര്‍ഗ്ഗമാണ് ആപ്പിള്‍. ആപ്പിളില്‍ അടങ്ങിയ പെക്റ്റിന്‍ എന്ന വസ്തു മലബന്ധത്തില്‍ നിന്നും അതിസാരത്തില്‍ നിന്നും ആശ്വാസം നല്‍കും. ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഉദരവ്രണങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയയെ പുറന്തള്ളാന്‍ വാഴപ്പഴം സഹായിക്കും. ദഹനവ്യവസ്ഥയെ ആരോഗ്യമുളളതാക്കാനും വാഴപ്പഴം സഹായിക്കും
മാമ്പഴവും വളരെ നല്ലതാണ്. മാമ്പഴത്തില്‍ ഭക്ഷ്യനാരുകള്‍ ഉണ്ട്. ഇത് മലാശയ അര്‍ബുദസാധ്യത കുറയ്ക്കുന്നു. ഭക്ഷണം വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ മാമ്പഴത്തിലുണ്ട്. മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു. നാരുകള്‍ ധാരാളമുള്ള കിവി ദഹനത്തിന് സഹായിക്കുന്നു. കിവിയിലടങ്ങിയ ആക്റ്റിനിഡിന്‍ എന്ന എന്‍സൈം ആണ് പ്രോട്ടീന്റെ ദഹനം സുഗമമാക്കുന്നത്.
അതുപോലെ തന്നെ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് ആപ്രിക്കോട്ട്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. ദഹനം സുഗമമാക്കുന്നു. മലബന്ധം അകറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക