തിരുവനന്തപുരം: വിവാദ പരാമർശത്തിൽ മുസ്ലിം ലീഗിനെ അനുനയിപ്പിക്കാൻ നീക്കവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലീഗ് നേതൃത്വത്തെ സുധാകരൻ ഫോണിൽ വിളിച്ചു സംസാരിച്ചു. ‘പട്ടി’ പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ലെന്ന് സുധാകരൻ വ്യക്തമാക്കി. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് തന്നെ പരാമർശിച്ചാണ് ഉപമ പറഞ്ഞതെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു.
പി കെ കുഞ്ഞാലിക്കുട്ടിയെ ഫോണിൽ വിളിച്ച് നിലപാടറിയിച്ചു. താൻ പറഞ്ഞത് ലീഗ് നേതാക്കൾക്ക് ബോധ്യപ്പെട്ടു എന്നാണ് പ്രതീക്ഷയെന്നും കെ സുധാകരൻ പറഞ്ഞു. സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ ഇ ടി മുഹമ്മദ് ബഷീർ താത്പര്യം പ്രകടിപ്പിച്ചതിനോട് പ്രതികരിക്കവെയാണ് സുധാകരൻ വിവാദ പരാമർശം നടത്തിയത്. ഇത് ലീഗ് നേതൃത്വത്തിനുള്ളിൽ അതൃപ്തിക്ക് കാരണമായതോടെയാണ് ഫോണിൽ വിളിച്ച് സുധാകരൻ തന്റെ ഭാഗം വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക