മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) പരിശീലനത്തിനിടെ മാർക്ക് സക്കർബർഗിന് പരിക്ക്. കാൽമുട്ടിന്റെ സന്ധിയിലുണ്ടായ പരിക്കിനെ തുടർന്ന് സക്കർബർഗിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കാലിന്റെ ലിഗമെന്റ് പൊട്ടിയെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നുമുള്ള വാർത്ത സക്കർബർഗ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
അടുത്ത വർഷത്തേക്കുള്ള മത്സരത്തിന്റെ പരിശീലനത്തിനിടെയാണ് പരിക്കുണ്ടായതെന്നാണ് ഇൻസ്റ്റഗ്രാമിലെ കുറിപ്പിലുള്ളത്. പരിക്ക് ഭേദമായതിന് ശേഷം പരിശീലനം തുടരാനാണ് ശ്രമിക്കുന്നതെന്നും എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും സക്കർബർഗ് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് കേജ് ഫൈറ്റിന് വേണ്ടി ടെസ്ല മേധാവി ഇലോൺ മസ്ക് സക്കർബർഗിനെ വെല്ലുവിളിച്ചിരുന്നു. ഇടിമത്സരം എവിടെയാണ് നടത്തേണ്ടതെന്ന് സക്കർബർഗ് ഇൻസ്റ്റഗ്രാമിലൂടെ ചോദ്യമുന്നയിച്ചപ്പോൾ മിക്സ്ഡ് മാർഷ്യൽ ആർട്സ് പോരാട്ടവേദിയായ വേഗസ് ഒക്ടഗൺ ആൺ മസ്ക് നിർദേശിച്ചത്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയുടെ മേധാവി കൂടിയായ മാർക്ക് സക്കർബർഗ് ആയോധനകലകളിൽ പരിശീലനത്തിനൊപ്പം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക