കൊച്ചി: ലീഗ് യുഡിഎഫ് വിട്ടു പോകില്ലെന്നും ഈ മുന്നണിയുടെ നട്ടെല്ലായി ഉണ്ടായിരുന്ന പാർട്ടിയാണ് ലീഗെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുന്നണിയുമായി ആലോചിക്കാതെ ലീഗ് ഒരു തീരുമാനം എടുക്കുമെന്ന് കരുതിയോ?. ഓരോന്നിനെക്കുറിച്ചും ഓരോ പാർട്ടിക്കും ഓരോ കാഴ്ചപ്പാട് ഉണ്ടാകും. ആ കാഴ്ചപ്പാടിനെ കുറിച്ച് അവർ പ്രതികരിച്ചെന്നുമിരിക്കും. അതെല്ലാം രാഷ്ട്രീയ തീരുമാനമായി വരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിപിഐഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചതിന് നന്ദി പറഞ്ഞ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ക്ഷണത്തിന് നന്ദിയുണ്ടെന്നും സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാനാകില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക