തലയോട്ടിയിലും തലമുടിക്കിടയിലും കാണപ്പെടുന്ന താരൻ നമ്മളിൽ പലരും നേരിടുന്ന പ്രശ്നമാണ്. തലമുടി കൊഴിച്ചിലിനും താരന് കാരണമാകാം. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരൻ അകറ്റാൻ മികച്ച ഒരു വസ്തുവാണ് കർപ്പൂരം.
താരനെ തുരത്താൻ കർപ്പൂരം എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം
കർപ്പൂരത്തിന്റെ ആന്റി മൈക്രോബിയൽ ഇഫക്റ്റുകൾ താരനെ നിയന്ത്രിക്കാൻ സഹായിക്കും. ഇതിനായി കുറച്ച് വെളിച്ചെണ്ണ ചൂടാക്കി, ഇതിലേയ്ക്ക് കുറച്ച് കര്‍പ്പൂരം ഇടുക. ശേഷം ഈ എണ്ണ തലയോട്ടിയിലും തലമുടിയിലും പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് നേരമെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഫലം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക