നടൻ മുകേഷ് വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന ‘കാഥികൻ’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ജയരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം നിർവഹിക്കുന്നത് എന്നതും പ്രത്യേകതയാണ്.
മുകേഷിനെ കൂടാതെ ഉണ്ണിമുകുന്ദൻ, കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നടൻ മുകേഷ് ചന്ദ്രസേനൻ എന്ന കാഥികനായി ചിത്രത്തിൽ വേഷമിടുന്നു.
ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ വയലാർ ശരത്ചന്ദ്ര വർമ്മയാണ് രചിച്ചിരിക്കുന്നത്.
സഞ് ജോയ് ചൗധരിയുടെതാണ് സംഗീതം. ഷാജികുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വിപിൻ വിശ്വകർമ്മ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക