മുഖം കറുക്കുന്നതാണോ ആണോ നിങ്ങളുടെ പ്രശ്നം. എന്നാൽ ചർമ്മസംരക്ഷണത്തിനായി ഉപയോഗിക്കാൻ പറ്റുന്ന മികച്ച ചേരുവയാണ് കറ്റാർവാഴ. മുഖത്തെ സാധാരണ ഈർപ്പവും പിഎച്ച് അളവും നിലനിർത്തുന്നതിനൊപ്പം മറ്റ് അനേകം ഗുണങ്ങൾ കറ്റാർവാഴയ്ക്കുണ്ട്. വേനൽക്കാലത്ത് സൂര്യതാപം കൊണ്ട് ദേഹത്തുണ്ടാകുന്ന പൊള്ളലുകൾക്ക് കറ്റാർവാഴയുടെ ജെൽ സഹായകമാണ്. പൊള്ളലുകൾ, ചൊറിച്ചിൽ എന്നിവക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് ഇത്. ഒപ്പം നമ്മുടെ ശരീരത്തിലെ പിഎച്ച് ലെവൽ സന്തുലിതമാക്കാനുമുള്ള ഉപാധിയാണിത്.
സ്ഥിരമായി കറ്റാർവാഴ ജെൽ പുരട്ടുന്നത് കരുവാളിപ്പ് മാറാനും സഹായിക്കുന്നു. ശരീരത്തിലേൽക്കുന്ന ചെറിയ പൊള്ളലുകൾ പെട്ടെന്ന് മാറാനായി പൊള്ളലേറ്റ ഭാഗത്ത് ദിവസം കറ്റാർവാഴ ജെൽ പുരട്ടിയാൽ മതിയാകും.
ഇനി ചില കറ്റാർവാഴ പാക്കുകൾ പരിചയപ്പെടാം
കറ്റാർവാഴ ജെൽ ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂൺ പാലും ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും പാക്കായി ഉപയോഗിക്കുക. 20 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക.
കറ്റാർ വാഴ ജെൽ, വെള്ളരിക്ക ജ്യൂസ്, തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക