ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ് ഒലീവ് ഓയില്‍. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാന്‍ ഈ ആന്റി ഓക്സിഡന്റുകള്‍ സഹായകമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നത് മുതല്‍ ചര്‍മ്മത്തെ മനോഹരമായി സൂക്ഷിക്കാന്‍ കഴിയുന്ന സവിശേഷതകള്‍ വരെ ഒലിവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്.
മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഒലിവ് ഓയിലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാന്‍സര്‍, ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ്, അല്‍ഷിമേഴ്സ്, ആര്‍ത്രൈറ്റിസ്, തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. സ്ട്രോക്ക് വരാനുള്ള സാധ്യത കുറയും. രക്തം കട്ടപിടിക്കുകയോ രക്തസ്രാവം മൂലമോ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് സ്ട്രോക്ക് ഉണ്ടാകുന്നതിന് കാരണം. ഒലിവ് ഓയിലിന്റെ ഉപയോഗം ഇത് തടയാന്‍ സഹായകമാണ്
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ് ഒലിവ് ഓയില്‍. വാര്ധക്യത്തോടനുബന്ധിച്ച് സംഭവിച്ചേക്കാവുന്ന ഓര്‍മക്കുറവ് പോലുള്ള അവസ്ഥകളെ ഒരു പരിധി വരെ തരണം ചെയ്യാന്‍ ഒലിവ് ഓയിലിന് സാധിക്കും. ചര്‍മ്മത്തിനും ഏറെ നല്ലതാണ് ഒലിവ് ഓയില്‍. ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും, ഫ്രീ റാഡിക്കലുകള്‍ മൂലം ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പിനെ ഒഴിവാക്കാനും അമിതവണ്ണം കുറയ്ക്കാനും ഒലിവ് ഓയില്‍ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക