സാംസങ് സ്മാര്‍ട്ഫോണുകളിലേക്ക് പുതിയ ഗാലക്സി എഐ പ്രഖ്യാപിച്ച് കമ്പനി. ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജ്ജമചെയ്യാന്‍ കഴിവുള്ള എഐ ഫീച്ചറോടുകൂടിയാണ് ഗാലക്സി എഐ എത്തുന്നത്.
എഐ രംഗത്തെ മുന്‍നിര കമ്പനികളുമായി സഹകരിച്ച് ഒരുക്കിയ ക്ലൗഡ് അധിഷ്ഠിത എഐയും സാംസങ് വികസിപ്പിച്ച എഐയും അടിസ്ഥാനമാക്കിയാണ് ഗാലക്സി എഐയുടെ പ്രവര്‍ത്തനം.
എഐ ലൈവ് ട്രാന്‍സ്ലേറ്റ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ടെക്സ്റ്റും ഓഡിയോയും തത്സമയം തര്‍ജ്ജമ ചെയ്തു നല്‍കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ദൈനംദിന മൊബൈല്‍ ഉപയോഗത്തില്‍ ഇത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സാംസങ് പറയുന്നു. ഒപ്പം സുരക്ഷയും സ്വകാര്യതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സാംസങിന്റെ ഫോണ്‍ ആപ്പിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഉപഭോക്താവ് സംസാരിക്കുന്നതിന്റെ തര്‍ജ്ജമ ടെക്സ്റ്റ് ആയും ശബ്ദമായും തത്സമയം നിര്‍മിക്കപ്പെടും.
അടുത്തവര്‍ഷം ആദ്യം ഗാലക്സി എഐ ഫോണുകളിലെത്തുമെന്ന് കമ്പനി പറഞ്ഞു. 2024-ല്‍ പുറത്തിറക്കുന്ന സാംസങ് ഗാലക്സി എസ് 24 സ്മാര്‍ട്ഫോണുകളില്‍ ഗാലക്സി എഐ ഉള്‍പ്പെടുത്തിയേക്കും.
ഗ്യാലക്സി എഐക്കു പുറമെ, സാംസങ് എഐ ഫോറം 2023 ല്‍ കമ്പനിയുടെ മറ്റൊരു നിര്‍മിത ബുദ്ധി ടെക്നോളജിയും പരിചയപ്പെടുത്തി.
സാംസങ് ഗോസ് (Gauss) എന്ന പേരില്ഒ രു ലാര്‍ജ് ലാംഗ്വെജ് മോഡലാണ് കമ്പനി അവതരിപ്പിച്ചത്. വൈറലായ സംഭാഷണ എഐ സംവിധാനമായ ചാറ്റ്ജിപിടിക്കു സമാനമായ പല ഫീച്ചറുകളുമാണ് ഇതിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക