കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്ന അവയ്ക്കുള്ള തീറ്റ. കന്നുകാലികൾക്കുള്ള തീറ്റപ്പുൽ എങ്ങനെ കൃഷി ചെയ്യണം, എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നൊക്കെ നിങ്ങൾക്ക് അറിയണമെന്നുണ്ടോ. എങ്കിൽ മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘തീറ്റപ്പുൽകൃഷി’ എന്ന വിഷയത്തിൽ നൽകുന്ന പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം.
നവംബർ 18നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് മലമ്പുഴയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് പരിശീലന പരിപാടി നടക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർക്ക് 0491-2815454 അല്ലെങ്കിൽ 9188522713 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കാൻ എത്തുന്നവർ ആധാർ കാർഡിന്റെ കോപ്പി നിർബന്ധമായും കൊണ്ടുവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക