രാജ്യത്ത് തന്നെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി കേരളം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 2023- 24 സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസത്തെ സോഷ്യൽ ഓഡിറ്റ് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മറ്റു സംസ്ഥാനങ്ങളെല്ലാം ബഹുദൂരം പിന്നിലാണ് എന്നതാണ് കേരളത്തിന്റെ നേട്ടത്തെ പ്രത്യേകതയുള്ളതാക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 2023- 24 സാമ്പത്തിക വർഷത്തിലെ ആദ്യ ആറുമാസം കേരളം 99.5 ശതമാനം പഞ്ചായത്തുകളുടെയും ഗ്രാമസഭകളും പബ്ലിക് ഹിയറിങ്ങുകളും പൂർത്തിയാക്കിയിട്ടുണ്ട്.
ഒഡീഷയും ബീഹാറും ആണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 64.8% രണ്ടാം സ്ഥാനത്തുള്ള ഒഡീഷ കരസ്ഥമാക്കിയപ്പോൾ 62.6 ശതമാനം ഭൗതിക നേട്ടമാണ് നേടാനായത്. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങൾ മാത്രമാണ് 60 ശതമാനത്തിലധികം പുരോഗതി കൈവരിച്ചിരിച്ചത്. 2023- 24 സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസ സോഷ്യൽ ഓഡിറ്റ് പൂർത്തിയായപ്പോൾ 99.5% ഭൗതിക പുരോഗതി നേടിയ കേരളം സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമായി ഉടൻതന്നെ മാറും. ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തും കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളും മാത്രമാണ് സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾ നടത്താനായി കേരളത്തിൽ ഇനി ബാക്കിയുള്ളത്.
വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ ഈ പഞ്ചായത്തുകളുടെ കൂടി സോഷ്യൽ ഓഡിറ്റുകൾ പൂർത്തിയാക്കുന്നതോടെ രാജ്യത്തെ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമായി കേരളം മാറും. 2022- 23 സാമ്പത്തിക വർഷത്തിലും സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമായി മാറിയ കേരളം പഞ്ചായത്ത് അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് നടപ്പാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക