ഏറെ ഗുണങ്ങൾ ഉള്ള ഒരു ആഹാര പദാർത്ഥമാണ് പപ്പായ. എന്നാല്‍ പപ്പായ കഴിക്കുമ്പോള്‍ അതിന്റെ കുരു നമ്മള് കളയാറാണ് പതിവ്. എന്നാല്‍ പപ്പായയുടെ കുരുവും നമുക്ക് ഫലപ്രദമായി ഉപയോഗിക്കാം. ഇതിനും മികച്ച ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
ഇനി പപ്പായ കുരുവിന്റെ പ്രധാനപ്പെട്ട ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് ഇത് അനുവദനീയമായ അളവില്‍ പതിവായി കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിലുള്ള ഫൈബര്‍ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് വണ്ണം കുറയ്ക്കാൻ സഹായികമാണ്. പ്രോട്ടീൻ ഉണ്ടെന്നതും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു ഗുണമാണ്.
ആര്‍ത്തവത്തോടനുബന്ധിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയെ ലഘൂകരിക്കാനും പപ്പായയുടെ കുരു സഹായിക്കുന്നതാണ്. പപ്പായയിലുള്ള ‘കരോട്ടീൻ’ ഹോര്‍മോണ്‍ ബാലൻസിന് സഹായിക്കുകയും ഇതിലൂടെ ആര്‍ത്തവവേദനയെ ലഘൂകരിക്കുകയുമാണ് ചെയ്യുന്നത്.
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും പപ്പായ കുരു സഹായിക്കുന്നു. പപ്പായ കുരുവിലുള്ള ഫൈബറാണ് ഇതിനും സഹായകമാകുന്നത്. പപ്പായയിലുള്ള ‘ഒലീക് ആസിഡ്’, ‘മോണോ-സാച്വറേറ്റഡ് ഫാറ്റി ആസിഡ്സ്’ എന്നിവയും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക