കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചത്. കോഴിക്കോട് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതിയായ ഷാജി പതിനാലുകാരിയായ പെണ്‍കുട്ടിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. രണ്ടാം പ്രതി കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിന് നാല് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. 2017 സെപ്റ്റംബര്‍ ഒന്‍പതിനും ഒക്ടോബറിലുമാണ് സംഭവം. ഈ കേസില്‍ 2018ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക