സ്ത്രീകളും പുരുഷന്മാരും അഭിമുഖീകരിക്കുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിലൊന്നാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. പല കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം. ഉറക്കക്കുറവ്, സ്ട്രെസ് ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിന് താഴേ കറുപ്പ് ഉണ്ടാകാം. കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ ഇതാ ചില പൊടികൈകൾ.
ഒരു കഷ്ണം വെള്ളരിക്ക കണ്ണിന് മുകളിൽ 20 മിനുട്ട് നേരം വയ്ക്കുക. ഇത് കണ്ണുകൾക്ക് ഉണർവ്വ് നൽകാനും കറുപ്പ് മാറാനും സഹായിക്കും.
ഗ്രീൻ ടീ ബാഗ് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വച്ചിട്ട് കഴുകി കളയണം. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്സിഡന്റ്സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാൻ സഹായിക്കുന്നവയാണ്.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ മികച്ചതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വയ്ക്കണം. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാൻ വളരെ ഫലപ്രദമാണ്.
തക്കാളി ജ്യൂസാണ് മറ്റൊരു പൊടികൈ. ഒരു പഞ്ഞി എടുത്ത് തക്കാളി ജ്യൂസിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക