ഇന്ത്യയിലെ ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താൽക്കാലിക വിരാമം. ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ശൈത്യ കാലം എത്തിയതോടെയാണ് തീർത്ഥാടനം നിർത്തിവെച്ചത്.
അതിശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചതിനെത്തുടർന്ന് ഇതിനോടകം തന്നെ കേദാർനാഥ്, യമുനോത്രി, ഗംഗോത്രി തുടങ്ങിയ ക്ഷേത്രങ്ങൾ അടച്ചിട്ടുണ്ട്. ബദരീനാഥ് ഉടൻ തന്നെ അടയ്ക്കുന്നതാണ്.
ഒക്ടോബർ നവംബർ മാസങ്ങളിലായി അടയ്ക്കുന്ന ചാർധാം ക്ഷേത്രങ്ങൾ ശൈത്യകാലം അവസാനിച്ചതിന് ശേഷം ഏപ്രിൽ-മെയ് മാസങ്ങൾ എത്തുമ്പോഴാകും ഇനി തുറക്കുക.
ക്ഷേത്രങ്ങൾ അടയ്ക്കുന്നതിന് മുന്നോടിയായി പ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയിരുന്നു. ശൈത്യകാലത്തിലേക്ക് കടന്നതോടെ കേദാർനാഥിലും പരിസര പ്രദേശങ്ങളിലും കടുത്ത മഞ്ഞുവീഴ്ച ആരംഭിച്ചിരിക്കുകയാണ്.
ശൈത്യകാലത്ത് ക്ഷേത്രം അടച്ചിടുന്ന വേളയിൽ ഉഖീമഠിലെ ക്ഷേത്രത്തിലാകും കേദാർനാഥിലെ പൂജകൾ നടക്കുക. ഇതിനായി ക്ഷേത്രത്തിലെ പഞ്ചമുഖി ഡോലി ഉഖീമഠിലേക്ക് മാറ്റുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക