പാട്ന: ബീഹാറില്‍ യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബക്സര്‍ ജില്ലയിലെ ബല്ലാപൂര്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അനിതാദേവി (29), മകള്‍ സോണികുമാരി(അഞ്ച്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ അനിതയുടെ ഭര്‍ത്താവ് ബബ്ലൂ യാദവ് ഭോജ്പൂരിലെ ആറയിലേക്ക് പോയിരിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക