ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗറിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്ക് വീരമൃത്യു. ബാജി മാള്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈന്യവും ജമ്മു കാഷ്മീര്‍ പോലീസും നടത്തിയ തിരച്ചിലിനിടെയണ് ഏറ്റുമുട്ടലുണ്ടായത്.
അതേസമയം, പദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ച രജൗരി ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടിരുന്നു. ജമ്മുകാശ്മീരിലെ പിര്‍ പഞ്ചല്‍ വനത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭീകരരുടെ സാന്നിധ്യം വളരെ ശക്തമാണ്. നിബിഡ വനമായ പ്രദേശത്തെ ഭൂമിശാസ്ത്ര പ്രത്യേകത ഭീകരര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക