കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസാസ് സേവനങ്ങൾ രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ തുടങ്ങി ചില വിഭാഗങ്ങളിലെ വിസ സേവനങ്ങൾ ഇന്ത്യ പുന:സ്ഥാപിച്ചിരുന്നു.
ഇപ്പോൾ ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും പുനരാരംഭിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഇന്ത്യ അറിയിച്ചത്. നയതന്ത്ര തർക്കങ്ങളെ തുടർന്നാണ് വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവെച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ ജി ട്വന്റി നേതാക്കളുടെ ഉച്ചകോടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുക്കുന്നതിന് മണിക്കൂറുകൾക്കു മുൻപാണ് ജേണലിസ്റ്റ്, ടൂറിസ്റ്റ്, തൊഴിൽ, വിദ്യാർഥി, സിനിമ, മിഷനറി വിസകൾ ഒഴികെയുള്ള ചില വിഭാഗങ്ങളിൽ കനേഡിയൻ പൗരന്മാർക്ക് വിസ സേവനങ്ങൾ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക