ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഭീകരനെ വധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു. 9 പാരാ സ്പെഷ്യൽ ഫോഴ്സിലെ ക്യാപ്റ്റൻ എം.വി.പ്രഞ്ജാൽ, ക്യാപ്റ്റൻ ശുഭം എന്നിവരും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും ഒരു സൈനികനും ആണ് വീരമൃത്യു വരിച്ചത്.
കലക്കോട്ട് വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈനിക നടപടി തുടരുകയാണ്. ഭീകരസംഘം വിദേശികളാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക